പാക്കിസ്ഥാനിലെ ആശുപത്രിയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ആറ് പേര്‍ മരിച്ചു

323

ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ അറ്റോക്കിലുള്ള ആശുപത്രിയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ആറ് പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ളശ്രമങ്ങള്‍ തുടരുകയാണ്. മരിച്ചവരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.