വട്ടിയൂർക്കാവിൽ പോളിങ് ശതമാനം 4.99

91

വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ 8.30 വരെയുള്ള കണക്ക് പ്രകാരം പോളിങ് ശതമാനം 4.99 ആയി. മഴ ശക്തമാണെങ്കിലും വോട്ടെടുപ്പിനെ യാതൊരു വിധത്തിലും ബാധിച്ചിട്ടില്ല. എട്ടരവരെയുള്ള കണക്കു പ്രകാരം ആകെ വോട്ടർമാരിൽ 9868 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 6001 പേർ പുരുഷന്മാരും 3867 പേർ സ്ത്രീകളുമാണ്. ഒക്ടോബർ 24നാണ് വോട്ടെണ്ണൽ.

NO COMMENTS