മൂ​ന്നാം ടെ​സ്റ്റി​ല്‍ വി​ന്‍​ഡീ​സി​നെ​തി​രെ ഇം​ഗ്ല​ണ്ടി​ന് ജ​യം ; സ്കോ​ര്‍: ഇം​ഗ്ല​ണ്ട്: 277, 365/5 ഡി​ക്ല​യ​ര്‍. വി​ന്‍​ഡീ​സ് 154, 252.

266

ഗ്രോ​സ് ഐ​സ്‌​ലെ​റ്റ്: ടെ​സ്റ്റ് പ​ര​മ്ബ​ര തൂ​ത്തു​വാ​രാ​നു​ള്ള വെ​സ്റ്റ് ഇ​ന്‍​ഡീ​സി​ന്‍റെ മോ​ഹ​ങ്ങ​ള്‍ പൂ​വ​ണി​ഞ്ഞി​ല്ല. മൂ​ന്നാം ടെ​സ്റ്റി​ല്‍ വി​ന്‍​ഡീ​സി​നെ​തി​രെ ഇം​ഗ്ല​ണ്ടി​ന് 232 ജ​യം. 485 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ വി​ന്‍​ഡീ​സി​നെ 69.5 ഓ​വ​റി​ല്‍ 252 റ​ണ്‍​സി​ല്‍ ഇം​ഗ്ലീ​ഷ് ബൗ​ളിം​ഗ് നി​ര എ​റി​ഞ്ഞി​ട്ടു. എ​ന്നാ​ല്‍ ആ​ദ്യ ര​ണ്ടു ടെ​സ്റ്റു​ക​ള്‍ ജ​യി​ച്ച വി​ന്‍​ഡീ​സ് പ​ര​മ്ബ​ര 2-1 സ്വ​ന്ത​മാ​ക്കി.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ വി​ന്‍​ഡീ​സി​ന് വേ​ണ്ടി റോ​സ്റ്റ​ണ്‍ ചേ​സ് പൊ​രു​തി​യെ​ങ്കി​ലും പി​ന്തു​ണ ന​ല്‍​കാ​ന്‍ ആ​രു​മു​ണ്ടാ​യി​ല്ല. സെ​ഞ്ചു​റി​യു​മാ​യി ചേ​സ്(191 പ​ന്തി​ല്‍ 102) പു​റ​ത്താ​കാ​തെ നി​ന്നു. ആ​റി​ന് 110 റ​ണ്‍​സെ​ന്ന നി​ല​യി​ല്‍ ത​ക​ര്‍​ന്ന വി​ന്‍​ഡീ​സി​നെ വാ​ല​റ്റ​ക്കാ​രാ​യ അ​ല്‍​സാ​രി ജോ​സ​ഫി​നെ​യും(34), കെ​മ​ര്‍ റോ​ച്ചി​നെ​യും(29) കൂ​ട്ടു​പി​ടി​ച്ച്‌ ചേ​സ് ഇ​രു​നൂ​റ് ക​ട​ത്തു​ക​യാ​യി​രു​ന്നു.ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ജെ​യിം​സ് ആ​ന്‍​ഡേ​ഴ്സ​ണും മോ​യി​ന്‍ അ​ലി​യും മൂ​ന്നു വീ​തം വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി. ബെ​ന്‍ സ്റ്റോ​ക്സ് ര​ണ്ടും മാ​ര്‍​ക് വു​ഡ് ഒ​രു വി​ക്ക​റ്റും നേ​ടി.

NO COMMENTS