ദേശീയ ബാലതരംഗം കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സൗഹൃദ സംഗമം

281

തിരുവനന്തപുരം : ദേശീയ ബാലതരംഗം കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തിൽനന്ദാവനം മുസ്ലിം അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ സൗഹൃദ സംഗമം കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. മനുഷ്യൻറെ ശരീരത്തിൽ കുടികൊള്ളുന്ന ധർമ്മാധിഷ്ഠിതമായ സംസ്കാരത്തിൻറെ അടയാളമാണ് നോമ്പുതുറയെന്നും അദ്ദേഹം പറഞ്ഞു. മുൻ എംഎൽഎ യും പരിപാടിയുടെ മുഖ്യസംഘാടകനും കൂടിയായ അഡ്വ. ശരത്ചന്ദ്രപ്രസാദ് അധ്യക്ഷനായ ചടങ്ങിൽ സിഎംപി നേതാവ് സി പി ജോൺ സ്വാഗതം പറഞ്ഞു. മനുഷ്യരെല്ലാം ഒന്നാണെന്ന സന്ദേശത്തിത്തിന്റെ അടയാളമാണ് സദസ്സിൽ പ്രതിഫലിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് തെന്നല ബാലകൃഷ്ണപിള്ളയും, വിശുദ്ധമായിട്ടുള്ള റംസാൻ മാസത്തിന് വിശ്വാസികൾ നൽകുന്ന പ്രാധാന്യം അത്രയേറെ വലുതാണെന്ന് പാളയം ഇമാം വി പി ഷുഹൈബ് മൗലവിയും, നാമെന്നും ഒന്നാണ് എന്ന സന്ദേശമാണ് ഇതുപോലെയുള്ള പുണ്യ മുഹൂർത്തങ്ങൾ സമ്മാനിക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസും പറഞ്ഞു.കൂടാതെ വിവിധ സാമൂഹിക സാസ്കാരിക നേതാക്കളും പങ്കെടുത്തു.


NO COMMENTS