കണ്ണൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന് വെട്ടേറ്റു

246

കണ്ണൂര്‍:കണ്ണൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന് വെട്ടേറ്റു. ആര്‍എസ്‌എസ് പൊന്ന്യം മണ്ഡല്‍ കാര്യവാഹക്, നായനാര്‍ റോഡിലെ പ്രവീണിനാണ് വെട്ടേറ്റത്. വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം. ബൈക്കില്‍ സഞ്ചരിക്കവേ കതിരൂര്‍ പുല്യോട് വെച്ച്‌ മുഖം മൂടി ധരിച്ച സംഘം പ്രവീണിനെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ തലക്കും കാലിനും ഗുരുതരമായി പരുക്കേറ്റു. വെട്ടേറ്റ് കൈപ്പത്തി അറ്റു തൂങ്ങിയ നിലയിലായിരുന്നു. തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോടേക്ക് മാറ്റി.സിപിഐഎം ആണ് അക്രമത്തിന് പിന്നിലെന്ന് ആര്‍എസ്‌എസ് ആരോപിച്ചു.

NO COMMENTS