അമിത്ഷായുടെ മാജിക്കുകള്‍ കര്‍ണാടകയില്‍ വിലപ്പോവില്ലെന്ന് സിദ്ധരാമയ്യ

219

ബെംഗളൂരു: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മാജിക്കുകള്‍ കര്‍ണാടകയില്‍ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. അമിത് ഷായുടെ കര്‍ണാടക സന്ദര്‍ശനം ആരംഭിക്കാനിരിക്കെയാണ് സിദ്ധരാമയ്യയുടെ വിമര്‍ശനം. ഞായറാഴ്ച കര്‍ണാടകയിലെത്തുന്ന അമിത്ഷാ സംസ്ഥാനത്തുനിന്നുള്ള ബിജെപി എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് പാര്‍ട്ടി കോര്‍ ഗ്രൂപ്പ് നേതാക്കള്‍, ജില്ലാ അധ്യക്ഷന്‍മാര്‍ തുടങ്ങിയവരുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. 224 അംഗ കര്‍ണാടക നിയമസഭയില്‍ അധികാരം പിടിച്ചെടുക്കാന്‍ കുറഞ്ഞത് 113 സീറ്റുകളിലെങ്കിലും ബിജെപി ജയിക്കേണ്ടതായുണ്ട്.