കേന്ദ്ര സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയം

339

ന്യൂഡല്‍ഹി : വൈഎസ്‌ആര്‍ കോണ്‍ഗ്രസും തെലുഗ്ദേശം പാര്‍ട്ടിയും കേന്ദ്ര സര്‍ക്കാറിനെതിരേ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി. തെലുഗുദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടതിന് പിന്നാലെയുണ്ടായ അവിശ്വാസ പ്രമേയം ബിജെപി സര്‍ക്കാറിന് വലിയ ക്ഷീണമാകുകയാണ്. ടിഡിപി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കാനാണ് കോണ്‍ഗ്രസിന്റേയും തൃണമൂല്‍ കോണ്‍ഗ്രസിന്റേയും തീരുമാനം. ഏറ്റവും ശക്തമായ അവിശ്വാസ പ്രമേയം തങ്ങളുടേതാണെന്ന നിലപാടിലാണ് ടിഡിപി. മോദി സര്‍ക്കാറിനെതിരായ ആദ്യ അവിശ്വാസപ്രമേയമാണിത്. ലോക്സഭയില്‍ സര്‍ക്കാറിന് കേവലഭൂരിപക്ഷമുള്ളതിനാല്‍ അവിശ്വാസം പാസ്സാകില്ലെന്ന് വ്യക്തമാണ്.

ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി നല്‍കാത്തത്തില്‍ പ്രതിഷേധിച്ച്‌ ഉടലെടുത്ത പ്രതിസന്ധിയെ തുടര്‍ന്നാണ് ടിഡിപി എന്‍ഡിഎ വിട്ടത്. തീരുമാനം ആന്ധ്രാ മുഖ്യമന്ത്രിയും തെലുഗുദേശം പാര്‍ട്ടി ചെയര്‍മാനുമായ എന്‍ ചന്ദ്രബാബു നായിഡു എംപിമാരെ അറിയിച്ചു. 16 അംഗങ്ങളാണ് ലോക്സഭയില്‍ ടിഡിപിക്കുള്ളത്. രാജ്യസഭയില്‍ ആറും.

NO COMMENTS