രോഹിംഗ്യകള്‍ നുഴഞ്ഞുകയറ്റക്കാരാണെന്ന് ആര്‍എസ്‌എസ്

246

ജയ്പൂര്‍ : രാജ്യത്തേക്കെത്തുന്ന രോഹിംഗ്യകള്‍ നുഴഞ്ഞുകയറ്റക്കാരാണെന്ന് ആര്‍എസ്‌എസ്. ആര്‍എസ്‌എസ് നേതാവ് സുരേഷ് ചന്ദ്രയാണ് വിവാദ പ്രസ്താവന നടത്തിയത്. പൊഖ്റാനില്‍ നടക്കുന്ന ഹിന്ദു ജാഗ്രത് സമ്മേളനത്തില്‍ സംസാരിക്കവേയാണ് സുരേഷ് ചന്ദ്ര രോഹിംഗ്യകള്‍ക്കെതിരെ തിരിഞ്ഞത്. ജൂതരെയും, പാഴ്സികളെയുമടക്കം രാജ്യത്ത് അഭയം തേടിയെത്തിവരെയെല്ലാം സ്വീകരിച്ച ചരിത്രമാണ് ഇന്ത്യയ്ക്കുള്ളതെന്നും എന്നാല്‍ രോഹിംഗ്യകളെ അഭയാര്‍ഥികളായി കാണാനാകില്ലെന്നുമാണ് സുരേഷ് ചന്ദ്ര പറഞ്ഞത്. രാജ്യത്ത് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്കെല്ലാം അറുതി വരുത്തുന്നതിന് ഹിന്ദു ഐക്യം അനിവാര്യമാണെന്നു പറഞ്ഞ അദ്ദേഹം ആര്‍എസ്‌എസ് ആ ലക്ഷ്യം മുന്നില്‍ കണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

NO COMMENTS