കശ്മീരില്‍ കാണാതായ സൈനികന്‍ ഭീകര സംഘടനയില്‍ ചേര്‍ന്നു

381

ശ്രീനഗര്‍ : കശ്മീരില്‍ കാണാതായ ഇന്ത്യന്‍ സൈനികന്‍ ഭീകര സംഘടനയില്‍ ചേര്‍ന്നു. ജമ്മു ആന്‍‍ഡ് കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി യൂണിറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ഇദ്രീസ് മിര്‍ ആണ് ഞായറാഴ്ച ഹിസ്ബുല്‍ മുജാഹിദീനില്‍ ചേര്‍ന്നതെന്ന് പോലീസ് അറിയിച്ചു. ജാര്‍ഖണ്ഡില്‍ പോസ്റ്റിങ് ലഭിച്ചതിനെത്തുടര്‍ന്ന് മിര്‍ അസന്തുഷ്ടനായിരുന്നു. ഈ മാസമാദ്യം ഷോപ്പിയനില്‍ നിന്നാണ് മിറിനെ കാണാതായതെന്നും ഇയാള്‍ക്കൊപ്പം കാണാതായ പ്രദേശവാസികളായ രണ്ടുപേരും ഹിസ്ബുളില്‍ ചേര്‍ന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

NO COMMENTS