ഡല്‍ഹി വിമാനത്താവളത്തില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

280

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന്​ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. റണ്‍വേയിലെ ദൃശ്യപരിധി കുറഞ്ഞതിനാല്‍ വിമാനങ്ങള്‍ക്ക്​ പറന്നുയരാനോ ലാന്‍ഡ്​ ചെയ്യാനോ കഴിയാത്ത അവസ്ഥയാണ്​. മോശം കാലാവസ്ഥ റോഡ്​ ഗതാഗത​ത്തെയും ബാധിച്ചു. ഡല്‍ഹിയില്‍ നിന്നുമുള്ള ചില ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്​. ഡല്‍ഹിയില്‍ ശനിയാഴ്​ച രാത്രി 7.2 ഡിഗ്രി സെല്‍ഷ്യസ്​ താപനിലയാണ്​ രേഖപ്പെടുത്തിയത്​. വരും ദിവസങ്ങളില്‍ താപനില കുറയാന്‍ സാധ്യതയുണ്ടെന്ന്​ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.