ഹൈദരാബാദില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം

323

ഹൈദരാബാദ്: ഹൈദരാബാദിലെ ജീതിമേത്ലയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. വെള്ളിയാഴ്ച രാവിലെയായിരുന്നു തീപിടിത്തമുണ്ടായത്. തീപിടുത്തത്തെക്കുറിച്ചുള്ള വിവരം തങ്ങള്‍ക്ക് വെളുപ്പിനെ 6.50 നാണ് ലഭിച്ചതെന്നും, തുടര്‍ന്ന് 40 ഫയര്‍ എന്‍ഞ്ചിനുകളെ സംഭവസ്ഥലത്തേയ്ക്ക് അയയ്ക്കുകയായിരുന്നുവെന്നും ജില്ലാ ഫയര്‍ ഉദ്യോഗസ്ഥന്‍ രംഗര്‍ റെഡ്ഡി പറഞ്ഞു.
ആറ് ജീവനക്കാരെ സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെടുത്തിയതായും, അവര്‍ക്ക് ശരീരത്തില്‍ ഗുരുതരമായി പൊള്ളലേറ്റതായും റെഡ്ഡി അറിയിച്ചു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ 20 അംഗങ്ങളാണ് ഡ്യൂട്ടിയിലുണ്ടായിരുന്നതെന്നാണ് വ്യാവസായിക ഇന്‍സ്പെക്ടര്‍ വ്യക്തമാക്കുന്നത്. തീപിടിത്തത്തിന്റെ പ്രധാന കാരണം റിയാക്റ്ററിലെ സ്ഫോടനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS