ഇരിങ്ങാലക്കുടയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരെ ആര്‍എസ്‌എസ് ആക്രമണം

333

തൃശൂര്‍ : ഇരിങ്ങാലക്കുട പടിയൂരില്‍ ഡിവൈഎഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ ആക്രമണം. പരിക്കേറ്റ രണ്ട് പേരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ പ്രശോഭ്, മധു എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിഷു ആഘോഷത്തിനിടെ ദണ്ഡ് ഉപയോഗിച്ചായിരുന്നു ആക്രമണം. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NO COMMENTS