തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ മരിച്ച നിലയില്‍

300

തലശ്ശേരി : തലശ്ശേരിയില്‍ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. സിപിഎം പ്രവര്‍ത്തകനായ കുട്ടിമാക്കൂല്‍ ശാന്ത ഭവനില്‍ പച്ച സുധീര്‍ എന്ന സുധീറിനെ(39) നെയാണ് വീടിനുള്ളില്‍ വായില്‍ നിന്നു രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരന്‍ രതീഷ് ജോലി കഴിഞ്ഞ് രാത്രി രണ്ടോടെ വീട്ടിലെത്തിയപ്പോഴാണ് വീട്ടിനുള്ളില്‍ മൃതദേഹം കണ്ടത്. സിനിമ ലോക്കേഷനുകളിലേക്ക് ഫര്‍ണിച്ചറുകള്‍ നിര്‍മ്മിച്ചു നല്‍കലായിരുന്നു സുധീറിന്റെ തൊഴില്‍. മൃതദേഹം ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ജനറല്‍ ആശുപതി മോര്‍ച്ചറിയിലേക്ക് മാറ്റി.

NO COMMENTS