സംസ്ഥാനത്ത് കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷം രൂപ സഹായധനം

279

തിരുവനന്തപുരം : സംസ്ഥാനത്ത് കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്ക് 50,000 രൂപയും നല്‍കുമെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗശേഷം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കടല്‍ത്തീരത്തുനിന്ന് സുരക്ഷിതമായ അകലത്തില്‍ മാറി താമസിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിക്കുന്ന പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മത്സ്യത്തൊഴിലാളികള്‍ കടല്‍ത്തീരത്തുനിന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കാന്‍ തയാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

NO COMMENTS