മൂന്നാറിലെ ലവ് ഡെയ്ല്‍ ഹോം സ്‌റ്റേ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു

222

മൂന്നാര്‍: മൂന്നാറിലെ ലവ് ഡെയ്ല്‍ ഹോം സ്‌റ്റേ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു.കോടതി നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് റിസോര്‍ട്ട് ഏറ്റെടുക്കും.പാട്ടക്കരാര്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ഹോം സ്‌റ്റേ നില്‍ക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. മുന്‍പ് രണ്ടുതവണ ഈ റിസോര്‍ട്ട് ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പ്രാദേശികമായ എതിര്‍പ്പും തുടരുന്ന നിയമനടപടികളും മൂലമാണ് ഏറ്റെടുക്കാന്‍ കഴിയാതിരുന്നത്. ഹോം സ്‌റ്റേ ഒഴിയാന്‍ ഹൈക്കോടതി അനുവദിച്ച ആറ് മാസത്തെ കാലാവധി പൂര്‍ത്തിയായിരുന്നു.

ഏറ്റവും ഒടുവില്‍ ഹൈക്കോടതിയില്‍നിന്ന് സര്‍ക്കാരിന് അനുകൂലമായി വിധി നേടിയിരുന്നു. ഹോം സ്‌റ്റേ ഒഴിയുന്നതിന് ആറ് മാസത്തെ സമയമാണ് കോടതി അനുവദിച്ചിരുന്നത്. ഈ കാലാവധി ഇന്നലെ പൂര്‍ത്തിയായി. ഇതിനെ തുടര്‍ന്നാണ് ഇന്ന് സര്‍ക്കാര്‍ ഈ ഹോംസ്‌റ്റേ ഏറ്റെടുക്കുന്നത്. ഡിസ്റ്റിലറിക്കായി സംസ്ഥാന സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയ ഈ ഭൂമി പാട്ട വ്യവസ്ഥ ലംഘച്ചുകൊണ്ട് വില്‍പന നടത്തുകയായിരുന്നു. ദേവികുളം സബ് കളക്ടറായിരുന്ന ശ്രീരാം വെങ്കിട്ടരാമനാണ് ഹോം സ്‌റ്റേ ഒഴിപ്പിക്കുന്നതിന് ആദ്യം നടപടികള്‍ സ്വീകരിച്ചത്. എന്നാല്‍ നിയമ നടപടികള്‍ മൂലം റിസോര്‍ട്ട് ഏറ്റെടുക്കല്‍ വൈകുകയായിരുന്നു. ഇപ്പോള്‍ ഹോം സ്‌റ്റേ സര്‍ക്കാര്‍ ഏറ്റെടുക്കുകയും മൂന്നാര്‍ വില്ലേജ് ഓഫീസ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാനുമാണ് തീരുമാനം

NO COMMENTS