രാജ്യസഭാ തിരഞ്ഞെടുപ്പ് ; ഉത്തര്‍പ്രദേശില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു

238

ന്യൂഡല്‍ഹി: ബാലറ്റ് പേപ്പറുകളെചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു. ബാലറ്റ്​ പേപ്പറിനെ ചൊല്ലി യു.പിയില്‍ ബി.എസ്​.പി- എസ്​.പി അംഗങ്ങള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ്​ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചത്​.
അതേസമയം കേരളത്തില്‍ വോട്ടെണ്ണല്‍ തുടങ്ങി. സംസ്ഥാനത്ത് രാജ്യസഭയിലേക്ക് ഒഴിവുള്ള ഏക രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പായിരുന്നു നടന്നത് . എല്‍ഡിഎഫില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി എം.പി. വിരേന്ദ്രകുമാറും യുഡിഎഫ് സ്ഥാനാര്‍ഥിയായി ബി. ബാബു പ്രസാദുമാണ് മത്സരിച്ചത്.

NO COMMENTS