പാനൂരില്‍ സി.പി.എം പ്രകടനത്തിന് നേരെ ബോംബേറ്

230

കണ്ണൂര്‍: പാനൂരില്‍ സി.പി.എം പ്രകടനത്തിന് നേരെ ബോംബേറ്. സംഭവത്തില്‍ പോലീസുകാര്‍ ഉള്‍പ്പടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ അശോകന്‍, മോഹനന്‍, ഭാസ്കരന്‍, ചന്ദ്രന്‍, ബാലന്‍ എന്നിവര്‍ക്കും പാനൂര്‍ സിഐ ഉള്‍പ്പെടെ മൂന്ന് പോലീസുകാര്‍ക്കുമാണ് പരിക്കേറ്റിരിക്കുന്നത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് പാനൂരില്‍ ബോംബേറ് നടന്നത്.

NO COMMENTS