ബി​പ്ല​ബ് കു​മാറിന്‍റെ സു​ര​ക്ഷ​യ്ക്ക് എ​ത്തി​യ പോ​ലീ​സു​കാ​ര​ന് പാ​മ്പു​ക​ടി​യേ​റ്റു

269

നെ​ടുമ്പാ​ശേ​രി : ത്രി​പു​ര മു​ഖ്യ​മ​ന്ത്രി​ ബി​പ്ല​ബ് കു​മാറിന്‍റെ സു​ര​ക്ഷ​യ്ക്കാ​യി നെ​ടു​മ്പാ​ശേ​രി​യി​ല്‍ എ​ത്തി​യ പോ​ലീ​സു​കാ​ര​ന് പാ​മ്പു​ക​ടി​യേ​റ്റു. വി​മാ​ന​ത്താ​വ​ള​ത്തി​ന​ടു​ത്തു​ള്ള മാ​രി​യ​റ്റ് ഹോ​ട്ട​ലി​ല്‍ മു​ഖ്യ​മ​ന്ത്രി ത​ങ്ങുമ്പോ​ള്‍ അ​വി​ടെ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന ക​ള​മ​ശേ​രി എ​ആ​ര്‍ ക്യാ​മ്ബി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​യ റോ​ജി​നെയാണ് പാമ്ബു കടിച്ചത്. റോ​ജി​നെ അ​ങ്ക​മാ​ലി ലി​റ്റി​ല്‍ ഫ്ള​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ള്‍ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ബി​പ്ല​ബ് കു​മാറിന്‍റെ. സു​ര​ക്ഷ​യ്ക്ക് എ​ത്തി​യ പോ​ലീ​സു​കാ​ര്‍​ക്ക് ഹോ​ട്ട​ലി​ല്‍ മു​റി ന​ല്‍​കി​യി​ല്ല. പ​ക​രം സ്റ്റോ​ര്‍ റൂ​മാ​ണ് ന​ല്‍​കി​യ​ത്. ഇ​വി​ടെ​വ​ച്ചാ​ണ് റോ​ജിക്ക് പാ​മ്പു ​ക​ടി​യേ​റ്റ​ത്.

NO COMMENTS