കൊല്ലത്ത് വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു

263

കൊല്ലം: കൊല്ലത്ത് വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ചാത്തിനാംകുളം എം.എസ്.എം.എച്ച്‌.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിയത്. ഇന്നു രാവിലെ സ്കൂളിലെത്തിയ കുട്ടി ക്ലാസ് തുടങ്ങുന്നതിന് മുമ്പ് സ്കൂള്‍ കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ നിന്ന് ചാടുകയായിരുന്നു. കുട്ടിയെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നട്ടെല്ലിന് നേരിയ ക്ഷതം ഏറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കുടുംബ പ്രശ്നങ്ങളാണ് കുട്ടി ജീവനൊടുക്കാന്‍ കാരണമെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.

NO COMMENTS