സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

328

തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകള്‍ നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി സ്വകാര്യ ബസുടമകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. മിനിമം ചാര്‍ജ് പത്ത് രൂപയാക്കുക, കിലോമീറ്റര്‍ ചാര്‍ജ് 80 പൈസയാക്കി നിജപ്പെടുത്തുക, വിദ്യാര്‍ഥികളുടെ നിരക്കില്‍ മാറ്റം വരുത്തുക, വര്‍ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷനാണ് സമരം പ്രഖ്യാപിച്ചിരുന്നത്.

NO COMMENTS