ദക്ഷിണാഫ്രിക്കന്‍ ജാസ് സംഗീതത്തിന്റെ പിതാവ് ഹ്യൂഗ് മസേകെല അന്തരിച്ചു

259

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ജാസ് സംഗീതത്തിന്റെ പിതാവ് ഹ്യൂഗ് മസേകെല(78) അന്തരിച്ചു. വര്‍ണവെറിക്കെതിരായ പോരാട്ടത്തിന് കരുത്തുപകര്‍ന്ന ‘സൊവെറ്റോ ബ്ലൂസ്’ തുടങ്ങിയ ആഫ്രോ-ജാസ് ഹിറ്റുകളുടെ സ്രഷ്ടാവാണ്. മണ്ടേലയുടെ മോചനത്തിനായി ആഹ്വാനംചെയ്ത ‘ബ്രിംഗ് ഹോം നെത്സണ്‍ മണ്ടേല’ എന്ന ഹ്യൂഗിന്റെ ഗാനം സമരത്തിന് ആവേശമേകിയിരുന്നു. 1939ല്‍ ദക്ഷിണാഫ്രിക്കയിലെ വിറ്റ് ബാങ്കിലാണ് ജനനം. 21-ാമത്തെ വയസ്സില്‍ ദക്ഷിണാഫ്രിക്ക വിട്ടെങ്കിലും വര്‍ണവിവേചനത്തിനെതിരായ സമരത്തില്‍ അണിചേര്‍ന്നു. സംഗീത മേഖലയിലെ വര്‍ണവിവേചനത്തിനെതിരെയും ശക്തമായ നിലപാടു സ്വീകരിച്ചു. 2010ലെ ഫിഫ ലോകകപ്പ് ഫുട്ബോള്‍ ഉദ്ഘാടന ചടങ്ങിന് തുടക്കം കുറിച്ചത് മസേകെലയുടെ സംഗീതത്തോടെ ആയിരുന്നു.

NO COMMENTS