തൃശൂര്‍ ജില്ലയില്‍ 210 ദുരിതാശ്വസ ക്യാമ്പുകൾ തുറന്നു.

133

തൃശൂര്‍: ആഗസ്ത് 11 പുലര്‍ച്ചെ ഒരു മണിവരെയുള്ള കണക്കാണിത്. 210 ദുരിതാശ്വസ ക്യാനപുകളില്‍ 8737 കുടുംബങ്ങളിലെ 29188 പേര്‍ ദുരിതാശ്വാസ ക്യാമ്ബിലുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയാണ് തൃശൂരില്‍ .
അസുരന്‍കുണ്ട് ഡാം തുറന്നതിനെ തുടര്‍ന്ന് ഡാമിന്റെ സമീപത്തുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ദുരിത ബാധിതരുടെ സഹായത്തിനെത്തി. ദുരിതാശ്വാസ ക്യാമ്ബുകളില്‍ നിന്ന് വലിയ പരാതിയൊന്നും ഇതുവരെ ഉയര്‍ന്നിട്ടില്ല.

അതേസമയം തൃശൂര്‍ ജില്ലാ ആശുപത്രിക്കു സമീപം നൂറ്റിയമ്ബതുവര്‍ഷം പഴക്കമുള്ള കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു. ആളപായമില്ല. കെട്ടിടത്തിന്റെ ബാക്കിഭാഗവും ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായതോടെ ഇവിടേക്കുള്ള റോഡ് പോലീസ് സീല്‍ ചെയ്തു. തൃശൂര്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണിത്.

തൃശൂര്‍ ചാവക്കാട് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. മലപ്പുറം പാലപ്പെട്ടി സ്വദേശി തെക്കൂട്ട് ഷാരിഖ് ആണ് മരിച്ചത്. മണിപ്പാല്‍ സര്‍വകലാശാല വിദ്യാര്‍ഥിയാണ്. പെരുന്നാളിന് വീട്ടിലേക്ക് വരുമ്ബോള്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടത്തില്‍ പെട്ടത്. അതേസമയം തൃശൂരില്‍ മഴയ്ക്ക് ചെറിയ തോതില്‍ ശമനമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

NO COMMENTS