അവിഹിത ബന്ധം; യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

250

ഗാസിയാബാദ്: അവിഹിത ബന്ധത്തിന്‍റെ പേരില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. കമലേഷ് എന്ന 21കാരനാണു കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി നാലു പേര്‍ ചേര്‍ന്നാണ് കമലേഷിനെ ആക്രമിച്ചത്. കമലേഷിന് ബന്ധമുണ്ടെന്ന് ആരോപിക്കുന്ന സ്ത്രീയുടെ ഭര്‍ത്താവ് രമേശും അക്രമി സംഘത്തില്‍ ഉള്‍പ്പെടുന്നു.
കമലേഷിന്റെ അമ്മയാണ് ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. മറ്റു രണ്ടു പേര്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്.