സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും

286

തിരുവനന്തപുരം: സംസ്ഥാനത്ത് അനിശ്ചിതകാല സമരം നടത്തുന്ന സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. ഉടമകളുടെ ന്യായമായ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് ചര്‍ച്ച. എല്ലാ സാഹചര്യവും പരിശോധിച്ചശേഷമാണ് നിരക്ക് വര്‍ധിപ്പിച്ചത്. ജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച്‌ സമരത്തില്‍നിന്ന് പിന്മാറണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. എന്നാല്‍, സമരം തുടരുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ലോറന്‍സ് ബാബു അറിയിച്ചു. അതേസമയം, ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടല്ല സമരമെന്ന് കഴിഞ്ഞ ദിവസം ബസുടമകള്‍ വ്യക്തമാക്കിയിരുന്നു. ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരമെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചത്.

NO COMMENTS