195 കായികതാരങ്ങള്‍ക്ക്‌ നിയമന ഉത്തരവ്‌

0
144

തിരുവനന്തപുരം: മികവിനുള്ള അംഗീകാരം അവകാശമാണെന്ന നിലപാടാണ്‌ സര്‍ക്കാരിന്റേതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 195 കായികതാരങ്ങള്‍ക്ക്‌ നിയമന ഉത്തരവ്‌ നല്‍കി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിന്റെ പെരുമ ഉയര്‍ത്തിയ കായികതാരങ്ങള്‍ക്ക്‌ അംഗീകാരം അപ്രാപ്യമായിരുന്ന പതിവ്‌ ഈ സര്‍ക്കാര്‍ തിരുത്തി. മൂന്നര വര്‍ഷ ത്തിനുള്ളില്‍ 440 പേര്‍ക്ക്‌ ഈ സര്‍ക്കാര്‍ നിയമനം നല്‍കി.

ദേശീയ ഗെയിംസില്‍ ടീമിനത്തില്‍ വെള്ളി, വെങ്കലം നേടിയ 83 താരങ്ങള്‍ക്ക്‌ പൊതുമേഖലാ സ്ഥാപനത്തില്‍ ജോലി നല്‍കുമെന്ന്‌ യുഡിഎഫ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, നടപ്പാക്കിയില്ല. അവര്‍ക്ക്‌ എല്‍ഡിസി തസ്‌തികയില്‍ ഉടന്‍ നിയമനം നല്‍കും. സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച താരങ്ങളുടെ സേവനം പ്രയോജനപ്പെടുത്തും. കളിക്കളത്തില്‍ കാണിച്ച അര്‍പ്പണമനോഭാവം ജോലിയിലും പുലര്‍ത്തണം. സേവനം കാര്യക്ഷമവും നന്മനിറഞ്ഞതുമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.