ഛത്തീ​സ്ഗ​ഡി​ല്‍ നക്സല്‍ ആക്രമണം ; ഏ​ഴു വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ച്ചു

336

റാ​യ്പു​ര്‍: ഛത്തീ​സ്ഗ​ഡി​ലെ ദ​ന്തേ​വാ​ഡ​യി​ല്‍ നക്സലുകളുടെ ആക്രമണം. റോഡ് നിര്‍മ്മാണം തടസപ്പെടുത്തി നടത്തിയ ആക്രമണത്തില്‍ നിര്‍മ്മാണത്തിനായി കൊണ്ടുവന്ന ഏ​ഴു വാ​ഹ​ന​ങ്ങ​ള്‍ ന​ക്സു​ക​ള്‍ ക​ത്തി​ച്ചു. എന്നാല്‍ ആക്രമണത്തില്‍ ആ​ര്‍​ക്കും പ​രി​ക്കു​ക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ല്‍ ക​തേ​ക​ല്യാ​ണ്‍ പൊലീസ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ടോ​യി​ല​ങ്ക​യി​ലാ​യി​രു​ന്നു ആക്രമണം നടന്നത്. ഗ​ഡ​പാ​ലി​നേ​യും ബ​ഡെ​ല​ഖ്പാ​ലി​നേ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡി​ന്‍റെ നിര്‍മ്മാണ പ്ര​വ​ര്‍​ത്ത​നങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്.
ര​ണ്ട് ട്രാ​ക്ട​റു​ക​ള്‍, ര​ണ്ട് വാ​ട്ട​ര്‍​ടാ​ങ്കു​ക​ള്‍, റോ​ഡ് റോ​ള​ര്‍ ഉള്‍പ്പടെ ഏഴു വാഹനങ്ങളാണ് നക്സലുകള്‍ കത്തിച്ചത്. തുടര്‍ന്ന് നിര്‍മ്മാണ തൊഴിലാളികളെ മേഖലയില്‍ നിന്ന് ഭയപ്പെടുത്തി ഓടിക്കുകയും ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ പൊലീസ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.