ഗജവീരന്‍ തിരുവമ്പാടി ശിവസുന്ദര്‍ ചെരിഞ്ഞു

252

തൃശ്ശൂര്‍ : ഗജവീരന്‍ തിരുവമ്ബാടി ശിവസുന്ദര്‍ ചെരിഞ്ഞു. ഇന്ന് പുലര്‍ച്ചെ മുന്നിനാണ് ആന ചെരിഞ്ഞത്. എരണ്ടക്കെട്ട് ബാധിച്ച്‌ 67 ദിവസമായി ചികില്‍സയിലായിരുന്നു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് കോടനാട് കൊണ്ടുപോയി സംസ്കരിക്കും. തൃശ്ശൂര്‍ പൂരത്തില്‍ കഴിഞ്ഞ 15 വര്‍ഷമായി തിരുവമ്ബാടി വിഭാഗത്തിന്റെ തിടമ്ബേറ്റിയിരുന്നത് ശിവസുന്ദറായിരുന്നു. വ്യവസായിയായ ടി. എ. സുന്ദര്‍മേനോന്‍ 2003ലാണ് ആനയെ തിരുവമ്ബാടി ക്ഷേത്രത്തില്‍ നടയിരുത്തിയത്. പൂക്കോടന്‍ ശിവന്‍ എന്നായിരുന്നു ആദ്യ പേര്. നടയിരുത്തിയപ്പോള്‍ തിരുവമ്ബാടി ശിവസുന്ദര്‍ ആയി.

NO COMMENTS