സൊമാലിയയില്‍ 17 അല്‍ഷബാബ് ഭീകരരെ യുഎസ് സേന വധിച്ചു

254

മൊഗാദിഷു : സൊമാലിയയില്‍ 17 അല്‍ഷബാബ് ഭീകരരെ യുഎസ് സേന വ്യോമാക്രമണത്തിലൂടെ വധിച്ചു. കെനിയ ഉള്‍പ്പടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അല്‍ഷബാബ് ഭീകരാക്രമണം ശക്തമാക്കിയ സാഹചര്യത്തിലായിരുന്നു യുഎസ് സേനയുടെ നടപടി. ഭീകരവാദത്തില്‍ നിന്നും അമേരിക്കയെയും സഖ്യകക്ഷികളെയും രക്ഷിക്കാന്‍ ശക്തമായ നടപടികള്‍ തുടരുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. സൊമാലിയയിലെ ഭീകര താവളങ്ങള്‍ക്കും പരിശീലന കേന്ദ്രങ്ങള്‍ക്കും എതിരേ രാജ്യത്തെ സൈന്യത്തിന്റെ സഹായത്തോടെ ആക്രമണം തുടരുമെന്നാണ് യുഎസ് സൈന്യത്തിന്റെ മുന്നറിയിപ്പ്. മുന്‍പും സൊമാലിയയിലെ അല്‍ഷബാബ് ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ യുഎസ് സൈന്യം ശക്തമായി ആക്രമണം നടത്തിയിട്ടുണ്ട്.