നീലക്കുറിഞ്ഞി ഉദ്യാനത്തിന്‍റെ വിസ്തൃതിയില്‍ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം

227

ന്യൂഡല്‍ഹി : നീലക്കുറിഞ്ഞി ഉദ്യാനത്തിന്‍റെ വിസ്തൃതിയില്‍ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിസ്തൃതിയില്‍ മാറ്റം വരുത്തണമെങ്കില്‍ വനം, വന്യജീവി ബോര്‍ഡിന്റെ അനുമതി വേണന്നും കേന്ദ്രം അറിയിച്ചു. ലോക്സഭയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര വനം – പരിസ്ഥിതി മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2006 ലാണ് കുറിഞ്ഞി സങ്കേതത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇതുവരെയും അന്തിമ വിജ്ഞാപനം ഇറക്കിയിട്ടില്ല. അതേസമയം നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും മൂന്നംഗ സമിതിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.

NO COMMENTS