കേരളത്തിലെ മുതിര്‍ന്ന സിപിഎം നേതാവിന്‍റെ മകനെതിരെ ദുബൈയില്‍ കോടികളുടെ തട്ടിപ്പുകേസ്

331

തിരുവനന്തപുരം: കേരളത്തിലെ മുതിര്‍ന്ന സിപിഎം നേതാവിന്റെ മകനെതിരെ ദുബൈയില്‍ കോടികളുടെ തട്ടിപ്പുകേസ് ആരോപണം. ദുബായിയിലെ കമ്ബനിയില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തതായാണ് പരാതി. ദുബായിയിലെ കമ്ബനി അധികൃതരാണ് സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് പരാതി നല്‍കിയത്. പരാതി ലഭിച്ചതായി ഉന്നത സിപിഎം നേതാക്കള്‍ അറിയിച്ചു. ദുബൈയിലെ ടൂറിസംമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനിയുടെ പതിമൂന്നുകോടിയോളം രൂപ തട്ടിപ്പുനടത്തിയെന്നാണ് പരാതി. പ്രതിയെ പിടികൂടാന്‍ യുഎഇ സര്‍ക്കാര്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നാണ് വിവരം. ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇതിനുള്ള നിര്‍ദേശം നല്‍കിയതായുമാണ് പുറത്തുവന്ന വാര്‍ത്തകള്‍.
തങ്ങള്‍ നല്‍കിയതിനു പുറമേ അഞ്ചു ക്രിമിനല്‍ കേസുകള്‍കൂടി ദുബായില്‍ നേതാവിന്റെ മകനെതിരെയുണ്ടെന്നും സദുദ്ദേശ്യത്തോടെയല്ല തങ്ങളില്‍നിന്നു പണം വാങ്ങിയതെന്ന് ഇതില്‍നിന്നു വ്യക്തമാണെന്നും കമ്ബനി ആരോപിക്കുന്നു.

NO COMMENTS