ടിപി വധക്കേസ് ഗൂഢാലോചനയില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

352

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധശ്രമ ഗൂഢലോചന കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ കെ രമ നല്‍കിയ ഹര്‍ജിയിലായിരുന്നു സര്‍ക്കാര്‍ നിലപാട്.
സമാനമായ രണ്ട് പരാതികളില്‍ നേരത്തെ അന്വേഷണം നടത്തിയിട്ടുണ്ട്. ചോമ്ബാല പോലീസ് 2012ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളെ കുറ്റക്കാര്‍ എന്ന് കണ്ടെത്താന്‍ ആയില്ല. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്.

NO COMMENTS