കുഞ്ഞുങ്ങളെ ലൈംഗീകമയി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ; രാജസ്ഥാന്‍ നിയമം പാസാക്കി

239

ജയ്പുര്‍: കുഞ്ഞുങ്ങളെ ലൈംഗീകമയി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിനുള്ള ബില്‍ രാജസ്ഥാന്‍ നിയമസഭ പാസാക്കി. ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കതാരിയ അവതരിപ്പിച്ച ബില്‍ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 എഎ യില്‍ ഭേദഗതി വരുത്തിയാണ് വധശിക്ഷ ഉറപ്പ് വരുത്തിയിരിക്കുന്നത്. പന്ത്രണ്ട് വയസിനു താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷയോ, ജീവപര്യന്തത്തില്‍ കുറയാത്ത കഠിനതടവോ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. ജീവപര്യന്തം മരണം വരെ തടവാണെന്നും ഭേദഗതിയില്‍ പറയുന്നു.

NO COMMENTS