ചൈനയുടെ സൈനിക വിമാനങ്ങള്‍ വ്യോമപ്രതിരോധ മേഖല ലംഘിച്ചുവെന്ന് ദക്ഷിണ കൊറിയ

222

സോള്‍ : ചൈനീസ് പട്ടാളത്തിന്റെ സൈനിക വിമാനങ്ങള്‍ തങ്ങളുടെ വ്യോമ പ്രതിരോധ മേഖലയില്‍ അതികൃതമായി കടന്നുവെന്ന ആരോപണവുമായി ദക്ഷിണ കൊറിയ. ചൊവ്വാഴ്ച അനുമതിയില്ലാതെ നടത്തിയ ഈ നടപടി ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും വ്യക്തമാക്കി. ചൈനീസ് വിമാനം കിഴക്കന്‍ സമുദ്രത്തിലെ ഉലെലാങ് ഐലന്‍ഡില്‍ നിന്ന് 30 നോട്ടിക്കല്‍ മൈല്‍ ദൂരെ 9.34 ഓടെയാണ് ദക്ഷിണ കൊറിയയിലെ എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണില്‍ പ്രവേശിച്ചത്. ദക്ഷിണ കൊറിയന്‍ സൈന്യത്തില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചതിന് ശേഷം ഏകദേശം 2.01 മണിയോടെ സോണില്‍ നിന്ന് ഇവ പുറത്തുപോകുകയും ചെയ്തുവെന്ന് ദക്ഷിണ കൊറിയയിലെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് അറിയിച്ചു. F-15K, KF-16 എന്നീ പോരാളി വിമാനങ്ങള്‍ ഉള്‍പ്പടെ 10-ലധികം വിമാനങ്ങള്‍ ദക്ഷിണ കൊറിയയുടെ വ്യോമപ്രതിരോധ മേഖലയില്‍ കയറിയെന്നാണ് ദക്ഷിണ കൊറിയ അറിയിച്ചിരിക്കുന്നത്.

NO COMMENTS