പത്തനംതിട്ടയില്‍ ഗേറ്റ് മറിഞ്ഞുവീണ് നാലു വയസുകാരിയ്ക്ക് ദാരുണാന്ത്യം

240

പത്തനംതിട്ട: പത്തനംതിട്ട മണ്ണടിയില്‍ പണി നടന്നു കൊണ്ടിരിക്കുന്ന വീടിന്റെ ഗേറ്റ് തലയില്‍ വീണ് നാലു വയസുകാരി മരിച്ചു. മുകളുവിളയില്‍ ജാഫര്‍ ഖാന്റെ മകള്‍ സന ഫാത്തിമയാണ് മരിച്ചത്. പിതാവിന്റെ ജേഷ്ടന്‍റെ വീടിന്റെ ഗേറ്റിന്റെ പണി നടക്കുന്നതിനിടയിലായിരുന്നു സംഭവം. എനാത്ത് മൗണ്ട് കാര്‍മല്‍ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ യു.കെ.ജി വിദ്യാര്‍ഥിനിയാണ് സന ഫാത്തിമ. ഖബറടക്കം ഇന്ന് വൈകിട്ട് നാലു മണിക്ക് മണ്ണടി മുസ് ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും. സഫ് വാന്‍ ഖാന്‍ (6 മാസം) സഹോദരനാണ്.