ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 286ന് പുറത്ത്

327

കേപ്ടൗണ്‍: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സില്‍ 286 റണ്‍സിനു പുറത്ത്. നാല് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. 65 റണ്‍സെടുത്ത എ.ബി. ഡിവില്ലിയേഴ്സും 62 റണ്‍സെടുത്ത നായകന്‍ ഫാഫ് ഡുപ്ലെസീസും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചുള്ളു. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ഡീല്‍ എല്‍ഗറിനെ വൃദ്ധിമാന്‍ സാഹയുടെ കൈകളില്‍ എത്തിച്ചായിരുന്നു ഭുവനേശ്വറിന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം. വലിയ തകര്‍ച്ച മുന്നില്‍ കണ്ട ദക്ഷിണാഫ്രിക്ക അല്‍പ്പമെങ്കിലും പിടിച്ചു നിന്നത് ഡിവില്ലിയേഴ്സിന്റെയും ഡുപ്ലസിസിന്റെയും ബാറ്റിംഗിലാണ്. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഇരുവരും 114 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

സ്കോര്‍ 146 എത്തി നില്‍ക്കെ ടെസ്റ്റ് കരിയറിലെ തന്റെ ആദ്യവിക്കറ്റ് വീഴ്ത്തി ജസ്പ്രിത് ബുംറ ഇന്ത്യക്ക് നാലാം വിക്കറ്റ് സമ്മാനിക്കുകയായിരുന്നു.
ഡിവില്ലിയേഴ്സിന്റെ വിക്കറ്റ് തെറിപ്പിച്ചായിരുന്നു ബുംറയുടെ ആദ്യ വിക്കറ്റ് നേട്ടം. പിന്നാലെ ഡുപ്ലസിസിനെ സാഹയുടെ കൈകളിലെത്തിച്ച്‌ പാണ്ഡ്യ ഇന്ത്യയ്ക്ക് അഞ്ചാം വിക്കറ്റ് സമ്മാനിച്ചു. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായതോടെ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ച്‌ വരാന്‍ സാധിച്ചില്ല. ഇന്ത്യയ്ക്കായി അശ്വിന്‍ രണ്ട് വിക്കറ്റും ഷാമി, പാണ്ഡ്യ, ബുംറ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

NO COMMENTS