ആണവ കരാര്‍ ; ഇറാനുമായി യൂറോപ്യന്‍ യൂണിയന്‍ വ്യാഴാഴ്ച ചര്‍ച്ച നടത്തും

236

ബ്രസല്‍സ്: ആണവ കരാര്‍ വിഷയത്തില്‍ ഇറാനുമായി യൂറോപ്യന്‍ യൂണിയന്‍ വ്യാഴാഴ്ച ചര്‍ച്ച നടത്തും. ഇതിനായി ഇറാനിയന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ഷരീഫിനെ യൂറോപ്യന്‍ യൂണിയന്‍ ക്ഷണിച്ചിട്ടുണ്ട്. ഇറാന്റെ ആണവപദ്ധതികളുമായി ബന്ധപ്പെട്ട് ആറ് ലോകരാജ്യങ്ങളും ഇറാനും തമ്മിലുണ്ടാക്കിയ കരാര്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടിക്കാഴ്ച.
2015ല്‍ ഇറാനുമായുണ്ടാക്കിയ കരാറില്‍നിന്ന് യു.എസ് പിന്മാറുമെന്ന് അറിയിച്ചതിന് പിന്നാലെ കരാര്‍ പിന്‍വലിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കരാര്‍ സംരക്ഷിക്കാനുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ ശ്രമത്തിന്റെ ഭാഗമായാണ് ചര്‍ച്ച.

NO COMMENTS