100 ടണ്‍ പഴകിയ മത്സ്യങ്ങള്‍ പിടിച്ചെടുത്തു.

89

തി​രു​വ​ന​ന്ത​പു​രം: കോവിഡ് കാലത്ത് കേ​ര​ള​ത്തി​ല്‍ 100 ടണ്‍ പഴകിയ മത്സ്യങ്ങളാണ് സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നും പിടിച്ചെടുത്തത്. സംസ്ഥാനത്തിന് പുറത്തുനിന്നും പഴകിയ മത്സ്യങ്ങള്‍ ലോക്ക്ഡൗണ്‍ കാലത്ത് എത്തിക്കാന്‍ ശ്രമിച്ചത് പരിശോധനകളിലൂടെ തടയാനായി.

എ​ട്ടു​ ല​ക്ഷ​ത്തോ​ളം മെ​ട്രി​ക് ട​ണ്‍ മ​ത്സ്യ​മാ​ണ് സം​സ്ഥാ​ന​ത്തി​ന് ആ​വ​ശ്യം. ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം മെ​ട്രി​ക് ട​ണ്ണി​ന്‍റെ കു​റ​വ് ഉ​ല്‍​പാ​ദ​ന​ത്തി​ലു​ണ്ട്. ഇ​തു പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​ത്തു​ന്ന​ത്.

ന​ല്ല മീ​ന്‍ ന്യാ​യ​വി​ല​യ്ക്ക് ല​ഭ്യ​മാ​ക്കാ​ന്‍ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​ന്നു​വീ​തം ഫി​ഷ് സ്റ്റാ​ള്‍ ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ള്‍​ക്കാ​യി​രി​ക്കും ഇ​തി​ന്‍റെ ന​ട​ത്തി​പ്പു ചു​മ​ത​ല​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.പ​ഴ​കി​യ മ​ത്സ്യ​ത്തി​ന്‍റെ വി​ല്‍​പ്പന ഭ​യാ​ന​കമാം​വി​ധം കൂ​ടു​ക​യാ​ണെ​ന്ന് ഫി​ഷ​റീ​സ് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

സര്‍ക്കാര്‍ ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. ഭ​ക്ഷ്യ​സു​ര​ക്ഷാ-ഫി​ഷ​റീ​സ് വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന​ സംസ്ഥാനത്തു ടനീളം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. കോ​വി​ഡി​നു​ശേ​ഷം സം​സ്ഥാ​ന​ത്ത് ഭ​ക്ഷ്യ​സു​ര​ക്ഷ കൈ​വ​രി​ക്കു​ന്ന​തി​ല്‍ ഫി​ഷ​റീ​സ് വ​കു​പ്പി​ന് ഗ​ണ്യ​മാ​യ പ​ങ്കു​വ​ഹി​ക്കേ​ണ്ട​തു​ണ്ട്.

NO COMMENTS