ആന്ധ്രപ്രദേശിലെ ക്വാറിയില്‍ സ്ഫോടനം ; പത്ത് പേർ മരിച്ചു

197

ആന്ധ്രപ്രദേശ് : കരിങ്കൽ ക്വാറിയില്‍ ഉണ്ടായ സ്ഫോടനത്തിൽ പത്ത് മരണം. നിരവധിപ്പേർക്ക് പരിക്കേറ്റു. ആന്ധ്ര പ്രദേശിലെ കുർണൂലിലാണ് സംഭവം . ഹാഥി ബെൽഗാളിലെ ക്വാറിയിൽ ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം. പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളാണു പൊട്ടിത്തെറിച്ചത്.അപകടം സംഭവിച്ച തൊഴിലാളികളെല്ലാവരും ഒഡിഷയിൽ നിന്നുള്ളവരാണ്. കുർണൂൽ ജില്ലാ കലക്ടറിൽ നിന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു റിപ്പോർട്ട് തേടിയിട്ടുണ്ട്.

NO COMMENTS