ഐഎംഎയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്യവ്യാപക മെഡിക്കല്‍ ബന്ദ്

286

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) ഇന്ന് രാജ്യവ്യാപകമായി മെഡിക്കല്‍ ബന്ദ് നടത്തും. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ജനവിരുദ്ധമാണെന്ന് ആരോപിച്ചാണ് ബന്ദ്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. കേരളത്തിലും ബന്ദുണ്ടാകുമെന്ന് ഐ.എം.എ. സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങളും ഗുരുതര പരിചരണ സേവനങ്ങളും ഒഴികെ എല്ലാ ആശുപത്രി സേവനങ്ങളും നിര്‍ത്തിവെക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ. ഉമ്മറും സെക്രട്ടറി ഡോ. എന്‍. സുല്‍ഫിയും പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുമണിക്കൂര്‍ ഒ.പി. ബഹിഷ്കരണമാണ് പറയുന്നത്. എന്നാല്‍ ഫലത്തില്‍ പ്രവര്‍ത്തനം സ്തംഭിക്കാനാണ് സാധ്യത.