ലേഖയ്ക്ക് താങ്ങായി സംസ്ഥാന സർക്കാർ

641

തികച്ചും അപരിചിതനായ യുവാവിന് തൻ്റെ വൃക്ക ദാനം നൽകി ജീവൻ രക്ഷിച്ച ലേഖാ എം. മ്പൂതിരിയുടെ ചികിത്സാ ചെലവുകൾ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. മന്ത്രി ജി. സുധാകരനാണ് ഇക്കാര്യം അറിയിച്ചത്.

അവയവ ദാനത്തിലൂടെ ലോകത്തിനു തന്നെ മാതൃകയായ വ്യക്തിയാണ് ലേഖയെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. മന്ത്രി ലേഖയെ കഴിഞ്ഞദിവസം ഫോണില്‍ വിളിച്ചിരുന്നു. സര്‍ക്കാര്‍ എല്ലാ സഹായവുമായി ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. കായംകുളം എംഎല്‍എ പ്രതിഭാ ഹരിയും ലേഖയെ സന്ദര്‍ശിച്ചിരുന്നു.

ലക്ഷങ്ങളുടെ വാഗ്ദാനവുമായി വന്നവരെ ഒഴിവാക്കിയായിരുന്നു ലേഖ ൻ്റെ വൃക്ക നിർദ്ധനനായ യുവാവിന് ദാനം നൽകിയത്. എന്നാൽ സംഭവം പുറത്തു പറഞ്ഞതിന് വൃക്ക സ്വീകരിച്ചയാള്‍ പിന്നീട് കലഹിക്കുകയായിരുന്നു. ഇൗ മനുഷ്യ സ്നേഹത്തിൻ്റെ പേരിൽ പണവും വീടുമൊക്കെ വാഗ്ദാനം ചെയ്തവര്‍ അത് മറക്കുകയും ചെയ്തു. ദാരിദ്ര്യത്തിലും അത് മറ്റാരേയും അറിയിക്കാതെ കഴിയുകയായിരുന്നു ലേഖ.

എന്നാൽ നട്ടെല്ലിൽ ബാധിച്ച രോഗം ലേഖയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തലച്ചോറില്‍ നിന്നുള്ള പ്രധാന രക്തധമനി നട്ടെല്ലിനുള്ളില്‍ ഞെരുങ്ങിയിരിക്കുന്നതാണ് ലേഖയുടെ സ്വപ്നങ്ങളെ തകിടം മറിച്ചത്. ശസ്ത്രക്രിയയാണ് ഡോക്ടർമാർ ചൂണ്ടിക്കാണിച്ചത്. പക്ഷേ, ശസ്ത്രക്രിയ ശരിയാകാതെയിരുന്നാൽ അരയ്ക്ക് താഴെ തളരാന്‍ സാധ്യതയുണ്ടെന്നും ഡോക്ടർമാർ പറയുന്നു. ഭര്‍ത്താവോ മക്കളോ സഹായിച്ചാണ് അടുത്ത മുറിയിലേക്ക് പോലും നടന്നു േപാകാനാകുന്നത്. സാമ്പത്തിക പ്രതിസന്ധി കൂടി വന്നതോടെ ജീവിതം ദുരിതപൂര്‍ണമായ ലേഖയുടെ അവസ്ഥയറിഞ്ഞ മന്ത്രി സഹായഹസ്തവുമായി എത്തുകയായിരുന്നു.

narada malayalam