പോലീസില്‍ വനിതകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും: മുഖ്യമന്ത്രി

664
mathrubumi online

തിരുവനന്തപുരം: വനിതാ പോലീസ് ഓഫീസര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് പിണറായി വിജയന്‍. സര്‍വീസില്‍ നിന്നും വിരമിച്ച കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ.കെ മണികണ്ഠന്‍ നായര്‍ക്ക് നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസ് സേനയിലെ സംഘടനാപ്രവര്‍ത്തനങ്ങള്‍ ഒരിക്കലും പോലീസ് സേനയ്ക്ക് ദുഷ്‌പേര് ഉണ്ടാക്കുന്ന തരത്തിലാകരുത്. പോലീസ് അച്ചടക്കത്തിന്റെ പ്രതീകമാണെന്നാണ് നാട്ടുകാര്‍ കരുതുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി ഉപഹാരസമര്‍പ്പണവും നടത്തി