ടി.എസ്. ജോണിന്‍റെ നിര്യാണത്തില്‍ പിണറായി വിജയന്‍ അനുശോചിച്ചു

706

തിരുവനന്തപുരം: മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് (സെക്കുലര്‍) ചെയര്‍മാനുമായ ടി.എസ്. ജോണിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മന്ത്രി, സ്പീക്കര്‍ എന്നീ നിലകളിലുള്ള ടി.എസ്. ജോണിന്‍റെ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രഗല്ഭനായ നിയമസഭാ സമാജികന്‍, കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തിരുന്ന നേതാവ് എന്നിങ്ങനെ വിവിധ തലങ്ങളില്‍ ശ്രദ്ധേയനായിരുന്നു ടി.എസ്. ജോണ്‍ എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
Dailyhunt