കേരളത്തിലെ കായികരംഗം മെച്ചപ്പെടില്ല: അഞ്ജു

699

തിരുവനന്തപുരം ∙ കായികമന്ത്രി തന്നെ ഭീഷണിപ്പെടുത്തിയെന്ന് അ‍ഞ്ജു ബോബി ജോർജ്. അഴിമതി നടത്തിയെന്നു പറഞ്ഞായിരുന്നു ഭീഷണി. ഇപ്പോഴത്തെ മന്ത്രിയുടെ തീരുമാനം നോക്കിയാൽ കേരളത്തിലെ കായികരംഗം മെച്ചപ്പെടില്ല. സ്പോർട്സ് കൗൺസിൽ ആനുകൂല്യങ്ങൾ ഒരിക്കലും ദുരുപയോഗം ചെയ്തിട്ടില്ല. അവാർഡിനോ സ്ഥാനമാനങ്ങൾക്കോ ഇതുവരെ ആരുടെയും പിന്നാലെ പോയിട്ടില്ല. ഇക്കാര്യം മുഖ്യമന്ത്രി മനസ്സിലാക്കുമെന്നാണ് പ്രതീക്ഷയെന്നും അഞ്ജു പറഞ്ഞു.